tovino

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല തലശേരിയിൽ ആരംഭിച്ചു. ടൊവിനോയുടെ നായികയായി കല്യാണി പ്രിയദർശൻ എത്തുന്നത് ആദ്യമാണ്. ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ലുക്‌മാൻ, ജോണി ആന്റണി, ഓസ്‌‌റ്റിൻ, അസ്ളം ഇമാൽ എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകരായ മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവർ ചേർന്നാണ് രചന. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന: മുഹ്‌സിൻ പരാരി. പ്രൊഡക്‌‌ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, എഡിറ്റർ: നിഷാദ് യൂസഫ്, കല: ഗോകുൽദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റഫീഖ് ഇബ്രാഹിം.