hh

ശരീരത്തിന്റെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും വേണ്ട ഒന്നാണ് പ്രോട്ടീൻ‍. എന്നാൽ ഭക്ഷണക്രമത്തിലെ പാളിച്ചകൾ കൊണ്ട് ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല.

മസ്തിഷ്കം ഉൾപ്പടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കാം. പ്രോട്ടീൻ ആവശ്യത്തിന് ശരീരത്തിലില്ലെങ്കിൽ ചില ലക്ഷണങ്ങൾ പ്രകടമാകും.

ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളാണ്.

ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് അണുബാധയെ ചെറുക്കുന്നതിൽ നിന്ന് ശരീരത്തെ പിന്നിലേട്ട് വലിക്കുന്നത്,​

പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുന്നു. കൂടാതെ തളർച്ചയും ക്ഷീണവും ഉണ്ടാകുന്നു. അതിനാൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കണം. എന്നാൽ മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.