തിരുവനന്തപുരം: വി ഡി സവർക്കർ മാപ്പെഴുതി കൊടുത്തത് ജയിലിൽ കിടക്കാനുള്ള മടി കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരമാണ് സവർക്കർ മാപ്പെഴുതി നൽകിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശം തളളിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചരിത്രം നിഷേധിക്കുന്നവർക്കും ചരിത്രം സ്വയം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കും നുണകൾ പടച്ചുവിടാൻ ഒരു മടിയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.മുൻ മന്ത്രി പി എം അബൂബക്കർ അനുസ്മരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിയിരുന്നു പിണറായി വിജയൻ.
മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ മാപ്പ് പറഞ്ഞതെന്നും സവർക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞത് വിവാദമായിരുന്നു. .