തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെയുണ്ടായ കനത്തമഴയിൽ കണ്ണമ്മൂലയിലെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട ജാർഖണ്ഡ് സ്വദേശിയായ നഹർ ദ്വീപ് മണ്ഡലിനായി ഫയർഫോഴ്സിന്റെ സ്‌കൂബാ സംഘം തെരച്ചിൽ തുടങ്ങി. സ്‌കൂബാ സംഘം തിരച്ചിൽ നടത്തുന്നയിടത്ത് മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിക്കൊപ്പം വി.കെ പ്രശാന്ത് എം .എൽ.എ, നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു എന്നിവരും സ്ഥലം സന്ദർശിച്ചു.