kk

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോലീബി സഖ്യമുണ്ടെന്ന സി.പി.എം ആരോപണം ശരിവച്ച് ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാൽ. രാജഗോപാലിന്റെ ആത്‌മകഥയായ ജീവിതാമൃതത്തിലാണ് കോലീബി സഖ്യത്തെക്കുറിച്ചുള്ള വിവാദ വെളിപ്പെടുത്തൽ. ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് പുസ്തകത്തിൽ പറയുന്നു.

1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി യു.ഡി.എഫ് ധാരണയുണ്ടായിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച് പോലെ ബി.ജെ.പിക്ക് നേട്ടം ഉണ്ടാക്കാനായില്ല. പി.പി. മുകുന്ദന്റെ പരിചയക്കുറവ് എല്‍.ഡി.എഫും യു.ഡി.എഫും മുതലെടുക്കുകയായിരുന്നു. കെ.ജി. മാരാര്‍ക്കും രാമന്‍പിള്ളക്കും കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ് സഹായം നൽകിയില്ലെന്നും രാജഗോപാൽ ആരോപിക്കുന്നു. സ ല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി വോട്ടുകൂടി നേടിയാണ് യു.ഡി.എഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.

1991ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്ന സി.പി.എം ആരോപണമാണ് കോലിബി സഖ്യമെന്ന് അറിയപ്പെട്ടത്. കെ.ജി. മാരാരുടെ ജീവചരിത്രത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ബേപ്പൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്താനും കെജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കാമെന്നായിരുന്നു ധാരണ. തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യു.ഡി.എഫ് വാഗ്ദാനം നല്‍കിയിരുന്നു