മുംബയ്: രണ്ടാഴ്‌ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഉയർന്ന് ഇന്ത്യയുടെ വിദേശ നാണയശേഖരം. ഒക്‌ടോബർ എട്ടിന് സമാപിച്ച ആഴ്‌ചയിൽ ശേഖരം 203.9 കോടി ഡോളർ ഉയർന്ന് 63,951.6 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ കറൻസി ആസ്‌തി 155 കോടി ഡോളർ വർദ്ധിച്ച് 57,700.1 കോടി ഡോളറിലെത്തി. 3,802.2 കോടി ഡോളറാണ് കരുതൽ സ്വർണശേഖരം; വളർച്ച 46.4 കോടി ഡോളർ.