pilot-dead

അമൃത്സർ: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയ്ക്ക് സമീപം ആഗസ്റ്റ് 3ന് ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റ് ജയന്ത് ജോഷിയുടെ മൃതദേഹം കണ്ടെത്തി. കരസേനയും നാവികസേനയും കഴിഞ്ഞ 75 ദിവസമായി നടത്തിയ തെരച്ചിലിനൊടുവിലാണ് തടാകക്കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചായിരുന്നു തെരച്ചിൽ. രഞ്ജിത് സാഗർ അണക്കെട്ടിൽ തകർന്ന കരസേനയുടെ ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ പൈലറ്റായിരുന്നു ക്യാപ്റ്റൻ ജയന്ത് ജോഷി. 65-70 മീറ്റർ താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഹെലികോപ്റ്റർ തകർന്ന് 12 ദിവസത്തിന് ശേഷം മറ്റൊരു പൈലറ്രിന്റെ മൃതദേഹം കണ്ടെടുത്തിരിന്നു. ആർമി ഏവിയേഷൻ വിഭാഗത്തിൽപ്പെട്ട രുദ്ര ഹെലികോപ്റ്ററാണ് പരിശീലനത്തിനിടെ തടാകത്തിൽ തകർന്ന് വീണത്.