rob

കു​ന്നം​കു​ളം​:​ ​ഒ​റ്റ​പ്പി​ലാ​വി​ൽ​ ​അ​ട​ച്ചി​ട്ട​ ​വീ​ട്ടി​ൽ​ ​മോ​ഷ​ണ​ശ്ര​മം.​ ​ഒ​റ്റ​പ്പി​ലാ​വ് ​സ്വ​ദേ​ശി​ ​പു​ല്ലാ​നി​പ​റ​മ്പി​ൽ​ ​ജിം​ഷാ​ദി​ന്റെ​ ​വീ​ട്ടി​ലാ​ണ് ​മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ ​വി​വ​രം​ ​പൊ​ലീ​സ് ​അ​റി​യു​ന്ന​ത്.​ ​ഗ്രി​ല്ലും​ ​മ​ര​ത്തി​ന്റെ​ ​വാ​തി​ലും​ ​ത​ക​ർ​ത്താ​ണ് ​മോ​ഷ്ടാ​വ് ​അ​ക​ത്ത് ​ക​ട​ന്ന​ത്.​ ​അ​ല​മാ​രി​യി​ൽ​ ​സൂ​ക്ഷി​ച്ച​ ​വ​സ്ത്ര​ങ്ങ​ളും​ ​മ​റ്റ് ​സാ​ധ​ന​ങ്ങ​ളും​ ​വ​ലി​ച്ചി​ട്ടു​ണ്ട്.​ ​ജിം​ഷാ​ദും​ ​കു​ടും​ബ​വും​ ​ബി​സി​ന​സ് ​ആ​വ​ശ്യ​ത്തി​നാ​യി​ ​എ​റ​ണാ​കു​ള​ത്ത് ​താ​മ​സി​ക്കു​ക​യാ​ണ്.​ ​ആ​ഴ്ച​യി​ലാ​ണ് ​ഒ​റ്റ​പ്പി​ലാ​വി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​വ​രു​ന്ന​ത്.​ ​കേ​സെ​ടു​ത്ത​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ഒ​റ്റ​പ്പി​ലാ​വ്,​ ​ക​ല്ലും​പു​റം​ ​മേ​ഖ​ല​ക​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ന്നി​രു​ന്നു.

മോ​ഷ​ണ​ശ്ര​മം​ ​ന​ട​ന്ന​ ​വീ​ട്ടി​ലെ​ ​അ​ല​മാ​ര​യി​ലെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​വാ​രി​ ​വ​ലി​ച്ചി​ട്ട​ ​നി​ല​യി​ൽ.