thunder

പാലക്കാട്: മഴയോടൊപ്പമുള‌ള ശക്തമായ ഇടിമിന്നലേ‌റ്റ് ടി.വി സ്‌റ്റാന്റ് പൊട്ടിത്തെറിച്ച് പാലക്കാട് ചളവറയിൽ രണ്ട് കുട്ടികൾക്ക് പരിക്ക്. കയിലിയാട് പാറയ്‌ക്കൽ വീട്ടിൽ പ്രദീപിന്റെ മക്കൾ 15ഉം 12ഉം വയസുകാരായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികൾ ടിവി കാണുന്നതിനിടെ ടിവി വച്ചിരുന്ന ഗ്ളാസ് സ്‌റ്റാന്റ് ഇടിവെട്ടിൽ തകരുകയായിരുന്നു.

ഇവരുടെ വീടിന് സമീപമുള‌ള അംഗനവാടിയിലുൾപ്പടെ നിരവധി വീടുകളിലും ഇടിമിന്നലിൽ തകരാറുണ്ടായി. മഴ തുടരുന്ന പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശമായ അകമലവാരം ഭാഗത്ത് മലവെള‌ളപ്പാച്ചിലുണ്ടായി. ഭാരതപ്പുഴയിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. വാളയാർ ഡാമൊഴികെ ജില്ലയിലെ എല്ലാ ഡാമും തുറന്നിരിക്കുകയാണ്.