oman

ട്വന്റി-20 ലോകകപ്പ് ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാൻ പാപുവ ന്യൂ ഗിനിയയെ 10 വിക്കറ്റിന് തോൽപ്പിച്ചു

അ​ൽ​ ​അ​മെ​ററ്റ്:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​മൂ​ലം​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​അ​റേ​ബ്യ​ൻ​ ​ഭൂ​മി​ക​യി​ലേ​ക്ക് ​മാ​റ്റി​യ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ ​റൗ​ണ്ടി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​ഒ​മാ​ൻ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യെ​ ​പ​ത്ത് ​വി​ക്ക​റ്റി​ന് ​ത​ക​ർ​ത്തു.​ ​ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യ്ക്ക് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 129​ ​റ​ൺ​സ് ​നേ​ടാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഒ​മാ​ൻ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​പ​ഞ്ചാ​ബി​ലെ​ ​ലു​ധി​യാ​ന​യി​ൽ​ ​ജ​നി​ച്ച​ ​ജ​തി​ന്ദ​ർ​ ​സിം​ഗി​ന്റേ​യും,​ ​ആ​ഖി​ബ് ​ഇ​ല്യാ​സി​ന്റേ​യും​ ​അ​ർ​ദ്ധ​ ​സെ​ഞ്ചു​റി​ക​ളു​ടെ​ ​മി​ക​വി​ൽ​ ​പ​ത്ത​ര​മാ​റ്റ് ​ജ​യം​ ​സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.​ 13.4​ ​ഓ​വ​റി​ൽ​ ​ഒ​മാ​ൻ​ ​വി​ജ​യ​ ​തീ​ര​ത്തെ​ത്തി.​ 42​ ​പ​ന്തി​ൽ​ ​നി​ന്ന് 7​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 72​ ​റ​ൺ​സാ​ണ് ​ജ​തി​ന്ദ​ർ​ ​സിം​ഗ് ​അ​ടി​ച്ചെ​ടു​ത്ത​ത്.​ ​ആ​ഖി​ബ് 43​ ​പ​ന്ത് ​നേ​രി​ട്ട് 5​ ​ഫോ​റും​ 1​ ​സ്കി​സും​ ​ഉ​ൾ​പ്പെ​ടെ​ 50​ ​റ​ൺ​സ് ​നേ​ടി.
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ക്വാ​ളി​ഫ​യ​റി​ൽ​ ​ഒ​മാ​നാ​യി​ ​ഏറ്റവും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടി​യ​ ​ജ​തി​ന്ദ​ർ​ ​ആ​ ​ഫോം​ ​ഇ​ന്ന​ലേ​യും​ ​തു​ട​രു​ക​യാ​യി​രു​ന്നു.​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​ ​ബൗ​ള​ർ​മാ​ർ​ക്ക് ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​പോ​ലും​ ​ഒ​മാ​ന്റെ​ ​ഓ​പ്പ​ണ​ർ​മാ​ർ​ക്ക് ​ഭീ​ഷ​ണി​യാ​കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.
നേ​ര​ത്തേ​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാറ്റിം​ഗി​നി​റ​ങ്ങി​യ​ ​പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​യെ​ 4​ ​വി​ക്കറ്റ് ​വീ​ഴ്ത്തി​യ​ ​ഒമാൻ ക്യാ​പ്ട​ൻ​ ​സീ​ഷാ​ൻ​ ​മ​ക്സൂ​ദും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​നേ​ടി​യ​ ​ബി​ലാ​ൽ​ ​ഖാ​നും​ ​ക​ലീ​മു​ള്ള​യും​ ​ചേ​ർ​ന്നാ​ണ് ​ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്.


​ ​ടീം​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ടോ​ണി​ ​ഊ​റ​യേ​യും​ ​ലെ​ഗാ​ ​സി​യാ​ക​യേ​യും​ ​യ​ഥാ​ക്ര​മം​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഓ​വ​റു​ക​ളി​ൽ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​ബി​ലാ​ലും​ ​ക​ലീ​മു​ള്ള​യും​ ​ഒ​മാ​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ക്യാ​പ്ട​ൻ​ ​ആ​സാ​ദ് ​വാ​ല​യും​ ​(43​ ​പ​ന്തി​ൽ​ 56​),​ ​ചാ​ൾ​സ് ​അ​മി​നി​യും​ ​(26​ ​പ​ന്തി​ൽ​ 3​7)​ ​ചേ​ർ​ന്നാ​ണ് ​ഒ​മാ​നെ​ ​കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ടീം​ ​സ്കോ​ർ​ 81​ൽ​ ​വ​ച്ച് ​അ​മി​നി​ ​റ​ണ്ണൗ​ട്ടാ​യ​തോ​ടെ​ ​അ​വ​ർ​ ​പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​യി​രു​ന്നു.

സ്കോട്ട് ലാൻഡ് സൂപ്പർ

​ ​ലോ​ക​ക​പ്പ് ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ൽ​ ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​സ്കോ​ട്ട്‌​ലാ​ൻ​ഡ് 6​ ​റ​ൺ​സി​ന് ​ബം​ഗ്ലാ​ദേ​ശി​നെ​ ​വീ​ഴ്ത്തി.​ ​ബാ​റ്റു ​കൊ​ണ്ടും​ ​ബാ​ളു​കൊ​ണ്ടും​ ​ഒ​രു​പോ​ലെ​ ​തി​ള​ങ്ങി​യ​ ​ക്രി​സ് ​ഗ്രീ​വ്‌​സാ​ണ് ​സ്കോ​ട്ട്‌​ലാ​ൻ​ഡി​ന്റെ​ ​വി​ജ​യ​ ​ശി​ല്പി.​ ​

ആ​​​ദ്യം​​​ ​​​ബാ​റ്റ് ​ചെ​​​യ്ത​​​ ​​​സ്കോ​​​‌​​​ട്ട്‌​​​ലാ​​​ൻ​​​ഡ് ​​​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 9​​​ ​​​വി​​​ക്ക​​​റ്റ് ​ന​​​ഷ്ട​​​ത്തി​​​ൽ​​​ 140​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശി​ന് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ 134​ ​റ​ൺ​സ് ​എ​ടു​ക്കാ​നെ​ക​ഴി​ഞ്ഞു​ള്ളൂ.​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ബം​ഗ്ലാ​ദേ​ശി​ന് ​ജ​യി​ക്കാ​ൻ​ 24​ ​റ​ൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ17​ ​റ​ൺ​സേ​ ​ബം​ഗ്ലാ​ദ​ശി​ന് ​നേ​ടാ​നാ​യു​ള്ളൂ.​ ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​സ്കോ​ട്ട്‌​ലാ​ൻ​ഡ് ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 53​/6​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വ​ൻ​ത​ക​ർ​ച്ച​യി​ലാ​യി​രി​ക്കു​മ്പോ​ൾ​ ​ര​ക്ഷ​ക​വേ​ഷ​ത്തി​ൽ​ ​അ​വ​ത​രി​ച്ച​ ​ഗ്രീ​വ്‌​സ് 28​ ​പ​ന്തി​ൽ​ 4​ ​ഫോ​റും​ 2​ ​സി​ക്സും​ഉ​ൾ​പ്പെ​ടെ​ 45​ ​റ​ൺ​സ് ​നേ​ടി​ ​പൊ​രു​താ​നു​ള്ള​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​സ്കോ​ട്ട്‌​ലാ​ൻ​ഡി​ന്റെ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ഷാ​ക്കി​ബ് ​അ​ൽ​ഹ​സ്സ​ൻ​ ​മു​ൻ​ ​ല​ങ്ക​ൻ​താ​രം​ ​ല​സി​ത് ​മ​ലിം​ഗ​യെ​ ​മ​റി​ക​ട​ന്ന് ​ട്വ​ന്റി​-20​യി​ൽ​ ​ഏറ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റ് ​നേ​ടു​ന്ന​ ​താ​ര​മാ​യി.​ ​മ​ഹേ​ദി​ ​ഹ​സ്സ​ൻ​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശ് ​നി​ര​യി​ൽ38​ ​റ​ൺ​സെ​ടു​ത്ത ​മു​ഷ‌്ഫി​ക്കു​ർ​ ​റ​ഹി​മാ​ണ് ​ടോ​പ്‌​ ​സ്കോ​റ​ർ.​ ​ബൗ​ളിം​ഗി​ലും​ ​ക​സ​റി​യ​ ​ഗ്രീ​വ്സ് 3​ ​ഓ​വ​റി​ൽ​ 19​ ​റ​ൺ​സ് ​ന​ൽ​കി​ ​ര​ണ്ട് ​വി​ക്കറ്റ് ​വീ​ഴ്ത്തി.​ ​നീ​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റെ​ടു​ത്തു.

ഇന്നത്തെ മത്സരങ്ങൾ

അയർലൻഡ് - നെതർലൻഡ്

(വൈകിട്ട് 3.30 മുതൽ)

ശ്രീലങ്ക - നമീബിയ

(രാത്രി 7.30 മുതൽ)