yuvraj

ഹി​സാ​ർ​ ​:​ ​ദ​ളി​ത​രെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ്‌​പി​ന്ന​ർ​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ലി​നെ​തി​രെ​ ​ജാ​തീ​യ​ ​പ​രാ​മ​ർ​ശം​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​മു​ൻ​ ​താ​രം​ ​യു​വ്‌​രാ​ജ് ​സിം​ഗി​നെ​ ​ഹ​രി​യാ​ന​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​വി​ട്ടു.​ ​​

ഇ​ന്ത്യ​ൻ​ ​പീ​ന​ൽ​ ​കോ​ഡി​ലെ​ ​എ​സ്.​സി​ ​/​എ​സ്.​ടി​ ​ആ​ക്ട് ​പ്ര​കാ​ര​മാ​ണ് ​യു​വ്‌​രാ​ജി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ പ​ഞ്ചാ​ബ് ​​​ ​ഹ​രി​യാ​ന​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​ര​മാ​ണ് ​യു​വ്‌​രാ​ജി​നെ​ ​അ​റ​സ്‌​റ്റ് ​ചെ​യ്ത​തെ​ന്ന് ​ഹ​ൻ​സി​യി​ലെ​ ​സൂപ്ര​ണ്ട​് ഓ​ഫ് ​പൊ​ലീ​സ് ​നി​തി​ക​ ​ഗ​ഹ്‌​ല​ത് ​പ​റ​ഞ്ഞു.​ ​മൂ​ന്ന് ​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ ​ചെ​യ്തെ​ന്നും​ ​ഫോ​ൺ​ ​പി​ടി​ച്ചെ​ടു​ത്തെ​ന്നും​ ​സ്ഥി​രീ​ക​രി​ക്കാ​ത്ത​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​ദ​ളി​ത് ​ആ​ക്‌​ടി​വി​സ്റ്റും​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​ര​ജ​ത് ​ക​ൽ​സ​നാ​ണ് ​യു​വ്‌​രാ​ജി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ 2020​ ​ഏ​പ്രി​ൽ​ ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മ​യ​ത്ത് ​രോ​ഹി​ത് ​ശ​ർ​മ്മ​യു​മാ​യി​ ​ന​ട​ത്തി​യ​ ​ഇൻസ്റ്റഗ്രാം വീ​ഡി​യോ​ ​ചാ​റ്റി​ൽ​ ​ച​ഹ​ലി​നെ​ക്കു​റി​ച്ച് ​പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് ​യു​വ്‌​രാ​ജ് ​വി​വാ​ദ​ ​പ​ര​മ​ർ​ശം​ ​ന​ട​ത്തി​യ​ത്.​ ​
താ​ഴ്ന്ന​ ​ജാ​തി​ക്കാ​രെ​ ​പ​രി​ഹ​സി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വാ​ക്കാ​ണ് ​യു​വ​രാ​ജ് ​ച​ഹ​ലി​നെ​തി​രെ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​ഇ​തി​നെ​തി​രെ​ ​അ​ന്ന് ​വ​ലി​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രു​ക​യും​ ​യു​വ്‌​രാ​ജ് ​മാ​പ്പ് ​പ​റ​യു​ക​യും​ ​ചെ​യ്തി​രു​ന്നു.