തിരുവനന്തപുരം പൂജപ്പുര മുടവൻ മുഗളിനടുത്ത് ആറാട്ടു കടവിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 വീടുകൾ വെള്ളത്തിനടിയിലായി. കരമനയാർ കര കവിഞ്ഞതിനെ തുടർന്നാണ് ഇവിടെ വെള്ളം പൊങ്ങിയത്