ഇടുക്കി: ദുരന്ത ഭൂമിയായി കൊക്കയാർ. ഉരുൾപൊട്ടലിൽ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ മരണത്തിന് തൊട്ടുമുൻപെടുത്ത വീഡിയോ പുറത്ത്. മലവെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മലവെള്ളം കുത്തിയൊലിക്കുന്ന ദൃശ്യങ്ങൾ ഫൗസിയ ബന്ധുവിന് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇതാണ് പുറത്തുവന്നിരിക്കുന്നത്. ഉരുൾപൊട്ടലിൽ മരിച്ച അംന സിയാദ്, അഫ്സാൻ ഫൈസൽ എന്നിവരും വീഡിയോയിലുണ്ട്. വീഡിയോ പകർത്തി മിനിട്ടുകൾക്കകം അഞ്ച് കുടുംബാംഗങ്ങളും മണ്ണിനടിയിലായി.
ഇന്നലെ നടത്തിയ തിരച്ചിലിൽ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കൊക്കയാറിൽ തിരച്ചിൽ ഇന്നും തുടരും. ഏഴ് വയസുകാരനെയാണ് ഇനി കണ്ടെത്താനുള്ളത്.