നിയമസഭ സമ്മേളനത്തിന് എത്താതിരുന്ന നിലമ്പൂർ എം എൽ എയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെ നിരന്തരം സമൂഹമാദ്ധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തുകയാണ് പി വി അൻവർ എം എൽ എ. ഇപ്പോഴിതാ ദുരിതാശ്വാസ ക്യാമ്പിൽ ചിരിച്ചുകൊണ്ട് എത്തിയിരിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ നേതാവിനെയും സംഘത്തിന്റെയും ഫോട്ടായാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ട് കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് ചിരി മഴയുമായി എത്തിയവർ എന്നാണ് ചിത്രത്തിന് എം എൽ എ നൽകിയിരിക്കുന്ന കാപ്ഷൻ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എല്ലാം നഷ്ടപ്പെട്ട് കൂട്ടിക്കലിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് ചിരി മഴയുമായി എത്തിയവർ..
NB:കോമാളികൾ ഒരിക്കലും കരയരുത്.ചിരിക്കണം.എല്ലാം മറന്ന് ചിരിപ്പിക്കണം.