kohli

ന്യൂഡൽഹി: ഏതൊരു സമ്മർദ്ദഘട്ടത്തിലും ബാറ്റ് ചെയ്യുമ്പോൾ ശിഖർ ധവാന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. ഹെൽമറ്റ് എല്ലാം വച്ച് ബാറ്റ് ചെയ്യുന്നതിനാൽ അത് ഒരു പക്ഷേ ടി വി പ്രേക്ഷകരോ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവരോ ശ്രദ്ധിക്കണമെന്നില്ല. പക്ഷേ കൂടെ ബാറ്റ് ചെയ്യുന്ന ടീമംഗം അത് ശ്രദ്ധിക്കും. ധവാന്റെ ഈയൊരു സ്വഭാവം ശ്രദ്ധിക്കുകയും അത് അതുപോലെ അഭിനയിച്ച് പ്രതിഫലിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്ടൻ വിരാട് കൊഹ്‌ലി.

ഒരു ട്വിറ്റർ വീഡിയോയിലാണ് കൊഹ്‌ലി ധവാന്റെ ക്രീസിലുള്ള ചേഷ്ടകൾ അതുപോലെ അനുകരിച്ച് കൈയടി നേടിയത്. താനിന്ന് ധവാനെ അനുകരിക്കാൻ പോകുകയാണെന്നും പലപ്പോഴും ക്രീസിൽ നിൽക്കുന്ന ധവാനെ കാണുമ്പോൾ അയാളുടേതായ ലോകത്ത് എന്തോ ആലോചിച്ച് നിൽക്കുകയാണെന്നും തോന്നിയിട്ടുണ്ടെന്ന് കൊഹ്‌ലി വീ‌ഡിയോയിൽ പറയുന്നു. അതിനു ശേഷം ധവാൻ ചെയ്യുന്നതു പോലെ ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റിവച്ച ശേഷം സ്റ്റാൻസിൽ നിന്ന കൊഹ്‌ലി പന്ത് ലീവ് ചെയുന്നത്പോലെ അഭിനയിച്ചു. തുടർന്ന് എങ്ങനെയാണോ ധവാൻ പ്രതികരിക്കുന്നത് അതു പോലെ അനുകരിക്കുകയായിരുന്നു.

Shikhi, how's this one? 😉@SDhawan25 pic.twitter.com/nhq4q2CxSZ

— Virat Kohli (@imVkohli) October 18, 2021