ayodhya-

അതിവേഗം പുരോഗമിക്കുന്ന അയോദ്ധ്യാ ക്ഷേത്രത്തിന്റെ നിർമ്മാണം ഭാരതത്തിൽ നിലനിന്ന പുരാതന വാസ്തു സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച്. ഇതിന്റെ ഭാഗമായി എല്ലാ രാമ നവമി ദിവസങ്ങളിലും സൂര്യരശ്മികൾ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലായിരിക്കും ശ്രീകോവിൽ നിർമ്മിക്കുന്നത്. എല്ലാ രാമ നവമി ദിനങ്ങളിലും സൂര്യപ്രകാശത്താൽ ശ്രീകോവിലിന് വെളിച്ചം നൽകുമെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗമാണ് വെളിപ്പെടുത്തിയത്. ഇതിനായി ജ്യോതിശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്.

പതിമൂന്നാം നൂറ്റാണ്ടിലെ ഒഡീഷയിലെ കൊണാർക്കിലുള്ള സൂര്യക്ഷേത്രമാണ് ഈ രൂപകൽപ്പനയ്ക്ക് പ്രചോദനമാകുന്നത്.

ക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള കൂടിയാലോചനകൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ഡൽഹി, ഐഐടി മുംബയ്, ഐഐടി റൂർക്കി എന്നിവയുൾപ്പെടെയുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബിൽഡിംഗ് കൺസ്ട്രക്ഷനിൽ നിന്നുള്ള വിദഗ്ദ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിലെ സാങ്കേതിക വശങ്ങളിൽ ഈ വിദഗ്ദ്ധരാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023 ഡിസംബറോടെ ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്, ഈ ലക്ഷ്യത്തോടെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

ക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള മാതൃകയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, തുടക്കത്തിൽ ആസൂത്രണം ചെയ്ത രണ്ട് നിലകൾക്ക് പകരം ഇപ്പോൾ മൂന്ന് നിലകളായാമ് നിർമ്മിക്കുന്നത്. ക്ഷേത്രത്തിൽ ഒരു മ്യൂസിയം, ആർക്കൈവ്സ് റൂം, റിസർച്ച് സെന്റർ, ഓഡിറ്റോറിയം, ഗോശാല, ടൂറിസ്റ്റ് സെന്റർ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, യോഗ സെന്റർ, മറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടാകും.