ചെന്നൈ: ട്വിറ്ററിൽ 'അപകീർത്തികരമായ പരാമർശങ്ങൾ' നടത്തിയ
ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ. കല്യാണരാമനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
ട്വീറ്റുകളുടെ പേരിൽ കല്യാണരാമനെതിരെ നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും അഭിനേത്രി ഡോ. ഷർമിളയെയും ലക്ഷ്യം വച്ചുള്ള ട്വീറ്റുകളാണ് പരാതിക്കാധാരം.
കല്യാണരാമനെ വിരുഗമ്പാക്കത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ പിന്നീട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി, ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
ഭാരതീയ ജനതാ മസ്ദൂർ മഹാസംഘത്തിന്റെ മുൻ ദേശീയ സെക്രട്ടറിയായ കല്യാണരാമൻ കഴിഞ്ഞ ഫെബ്രുവരിയിൽ മുസ്ലീങ്ങളെ ലക്ഷ്യംവച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായിരുന്നു. 2016 ലും സമാനമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.