bayern

മ്യൂ​ണി​ക്ക്:​ ​ജ​ർ​മ്മ​ൻ​ ​ബു​ണ്ട​സ് ​ലി​​ഗ​യി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്ക് ​ചി​ര​വൈ​രി​ക​ളാ​യ​ ​ബ​യേ​ർ​ ​ലെ​വ​ർ​കൂ​സ​നെ​ ​ഒ​ന്നി​നെ​തി​രേ​ ​അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തി. ബ​യേ​ണി​നാ​യി​ ​സൂ​പ്പ​ർ​താ​രം​ ​റോ​ബ​ർ​ട്ട് ​ലെ​വാ​ൻ​ഡോ​വ്‌​സ്‌​കി​യും​ ​സെ​ർ​ജി​ ​ഗ്നാ​ബ്രി​യും​ ​ഇ​ര​ട്ട​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​പ്പോ​ൾ​ ​തോ​മ​സ് ​മു​ള്ള​ർ​ ​ഒ​രു​ ​ഗോ​ള​ടി​ച്ചു.​ ​പാ​ട്രി​ക്ക് ​ഷി​ക്ക് ​ലെ​വ​ർ​കൂ​സ​ന്റെ​ ​ആ​ശ്വാ​സ​ ​ഗോ​ൾ​ ​നേ​ടി. ഈ​ ​വി​ജ​യ​ത്തോ​ടെ​ ​ബ​യേ​ൺ​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​എ​ട്ട് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 19​ ​പോ​യ​ന്റാ​ണ് ​ടീ​മി​നു​ള്ള​ത്.​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട്മു​ണ്ടാ​ണ് ​ര​ണ്ടാ​മ​ത്.​ ​ലെ​വ​ർ​കൂ​സ​ൻ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.