കോഴിക്കോട്: കെ.പി.എ.സിയുടെ ഈ വർഷത്തെ കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരത്തിന് സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ അർഹനായി. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഗായകൻ ജി. വേണുഗോപാലൻ,
ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ, ഗായിക ഡോ. ബി. അരുന്ധതി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബർ ആദ്യവാരം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു.