ആന്റി ഓക്‌സിഡന്റുകളും കരോട്ടിനോയിഡുകളും അടങ്ങിയിരിക്കുന്ന കുങ്കുമപ്പൂവ് പ്രായമാകുമ്പോൾ ഉണ്ടാകുന്ന കണ്ണുകളുടെ തകരാറുകളായ ക്രോസിൻ, ക്രോസെറ്റിൻ, പിക്രോക്രോസിൻ, ഫ്ലോവനോയ്ഡുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ അന്ധതയുടെ പ്രധാന കാരണമായ മാക്യുലർ ഡീജനറേഷനെ ചെറുക്കാൻ സാഹായിക്കുന്നു. പ്രായമായവരെ ബാധിക്കുന്ന സാധാരണ നേത്രരോഗങ്ങളിൽ ഒന്നാണ് ഗ്ലോക്കോമ. റെറ്റിന ഗാംഗ്ലിയോൺ കോശങ്ങൾ നശിക്കുന്നതിന്റെ ഫലമാണ് ഇത്. കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഇത്തരം നേത്രപ്രശ്‌നങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.
കുങ്കുമപ്പൂവ് റെറ്റിനയിലെയും കൊറോണയിലെയും രക്തയോട്ടം ഗണ്യമായി വർദ്ധിപ്പിക്കുന്നു. ചായയിൽ കുങ്കുമപ്പൂവ് ചേർത്ത് കുടിക്കുന്നതും ഉത്തമം. തേനിൽ ചേർത്തും സാലഡിൽ ചേർത്തും കഴിക്കാം. കൂടാതെ മാക്യുലർ ഡീജനറേഷനെ പ്രതിരോധിക്കുന്നതിന് കുങ്കുമപ്പൂവിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും അര ടീസ്പൂൺ ഉപ്പും ചേർത്ത് കഴിക്കാം.