vijaya-bhasker

ചെന്നൈ: തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവും മുൻ ആരോഗ്യമന്ത്രിയുമായ സി. വിജയഭാസ്‌കറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 43 ഇടങ്ങളിലും വിജിലൻസ് റെയ്ഡ് നടത്തി.

അനധികൃത സ്വത്തുക്കൾ സമ്പാദനക്കേസിൽ വിജയഭാസ്‌കറിനും ഭാര്യ രമ്യയ്ക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന. ചെന്നൈ, ചെങ്കൽപ്പേട്ട്​, കാഞ്ചീപുരം, കോയമ്പത്തൂർ, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വസതികളിലും വിജിലൻസ് സംഘം ഇന്നലെ രാവിലെ പരിശോധന നടത്തുകയായിരുന്നു. 'മദർ തെരസേ' എന്ന പേരിൽ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുള്ളത്. ഇതിലധികവും കള്ളപ്പണം ഉപയോഗിച്ചാണ് ആരംഭിച്ചതെന്നാണ് പരാതി.

നേരത്തേ മുൻ മന്ത്രിമാരായ എം.ആർ. വിജയഭാസ്​കർ, എസ്​.പി. വേലുമണി, കെ.സി. വീരമണി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വിജിലൻസ്​ പരിശോധന നടത്തിയിരുന്നു.