തമ്പാനൂർ: ടി സി 81/2220, ടി.ടി.ആർ.എ-ബി 22, രേവതി ഭവനിൽ ശ്രീകണ്ഠൻ നായർ (69) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ധന്യ, സുരേഷ് കുമാർ. മരുമക്കൾ: അജി, ജയശ്രീ. സഞ്ചയനം ഞായറാഴ്ച 8.30 ന് സ്വവസതിയിൽ. സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട്, തമ്പാനൂർ മധു, എസ്. മുരളി പ്രതാപ്, കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, പി.എസ്. നായിഡു, പി. വേണുഗോപാൽ, അഡ്വ. കുര്യാത്തി മോഹനൻ, കൗൺസിലർ ഹരികുമാർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.