ireland

ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് അയർലാൻഡ്

തുടർച്ചയായി നാലു പന്തുകളിൽ വിക്കറ്റ് വീഴ്ത്തി ഐറിഷ് ബൗളർ കർട്ടിസ് കാംഫർ

അ​ബു​ദാ​ബി​ ​:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​പ്രാ​ഥ​മി​ക​ ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​വി​ജ​യ​വു​മാ​യി​ ​അ​യ​ർ​ലാ​ൻ​ഡ് ​ഐ​ശ്വ​ര്യ​മാ​യി​ ​തു​ട​ങ്ങി.​തു​ട​ർ​ച്ച​യാ​യ​ ​നാ​ലു​പ​ന്തു​ക​ളി​ൽ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​മീ​ഡി​യം​ ​പേ​സ​ർ​ ​ക​ർ​ട്ടി​സ് ​ കാം​ഫെ​റി​ന്റെ​ ​വി​സ്മ​യ​പ്ര​ക​ട​ന​മാ​ണ് ​ഇ​ന്ന​ലെ​ ​നെ​ത​ർ​ലാ​ൻ​ഡ്സി​നെ​തി​രെ​ ​വി​ജ​യ​മൊ​രു​ക്കി​യ​ത്.
​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​നെ​ത​ർ​ലാ​ൻ​ഡ്സ് 20​ ​ഓ​വ​റി​ൽ​ 106​ ​റ​ൺ​സി​ന് ​ആ​ൾ​ഒൗ​ട്ടാ​യി.​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​അ​യ​ർ​ലാ​ൻ​ഡ് 15.1​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​മാ​ക്സ് ​ഒ​ ​ഡൗ​ഡ്(51​)​ ​ഒ​ഴി​കെ​ ​​ ​ആ​രും​ ​ബാ​റ്റിം​ഗി​ൽ​ ​തി​ള​ങ്ങി​യി​ല്ല.​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ബെ​ൻ​ ​കൂ​പ്പ​ർ​ ​(0​)​ ​റ​ൺ​ഒൗ​ട്ടാ​യി​രു​ന്നു.​അ​ഞ്ചാം​ ​ഓ​വ​റി​ൽ​ ​ബാ​സ് ​ഡി​ ​ലീ​ഡി​നെ​ ​(7​)​ ​ലി​റ്റി​ൽ​ ​ബൗ​ൾ​ഡാ​ക്കി.​ ​പ​ത്താം​ ​ഓ​വ​റി​ലാ​ണ് ​കാം​ഫെ​റി​ന്റെ​ ​നാ​യാ​ട്ട് ​ന​ട​ന്ന​ത്.​ ​ഇ​തോ​ടെ​ ​ത​ക​ർ​ന്ന​ ​നെ​ത​ർ​ലാ​ൻ​ഡ്സി​ന് ​അ​വ​സാ​ന​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​മൂ​ന്ന് ​പ​ന്തു​ക​ളി​ലും​ ​വി​ക്ക​റ്റ് ​ന​ഷ്ട​മാ​യി.​ഇ​തി​ലൊ​ന്ന് ​റ​ൺ​ഒൗ​ട്ടാ​യി​രു​ന്നു.​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​അ​യ​ർ​ലാ​ൻ​ഡി​ന് ​വേ​ണ്ടി​ ​സ്റ്റെ​ർ​ലിം​ഗ് (30​*​),​ ​ഗാ​രേ​ത്ത് ​ഡെ​ലാ​നി​ ​(44​)​ ​എ​ന്നി​വ​ർ​ ​മി​ക​വ് ​കാ​ട്ടി​യ​തോ​ടെ​യാ​ണ് ​വി​ജ​യം​ ​കൈ​വ​ന്ന​ത്.

l പ​ത്താം​ ​ഓ​വ​റി​ലാ​ണ് ​കാം​ഫെ​ർ​ ​വി​സ്മ​യം​ ​കാ​ട്ടി​യ​ത്.
lര​ണ്ടാം​ ​പ​ന്തി​ൽ​ ​കോ​ളി​ൻ​ ​അ​ക്ക​ർ​മാ​നെ​(7​)​ ​വി​ക്ക​റ്റ് ​കീ​പ്പ​റു​ടെ​ ​ക​യ്യി​ലെ​ത്തി​ച്ചു.
lമൂ​ന്നാം​ ​പ​ന്തി​ൽ​ ​റ​യാ​ൻ​ ​ടെ​ൻ​ ​ഡ്യു​ഷാ​റ്റെ​യെ​യും​(0​)​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​സ്കോ​ട്ട് ​എ​ഡ്വാ​ർ​ഡ്സി​നെ​യും​(0​)​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​ഹാ​ട്രി​ക്ക് ​ആ​ഘോ​ഷി​ച്ചു.
lഅ​ഞ്ചാം​ ​പ​ന്തി​ൽ​ ​വാ​ൻ​ഡ​ർ​ ​മെ​ർ​വി​നെ​(0​)​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​നാ​ലു​വി​ക്ക​റ്റ് ​നേ​ട്ടം.
lനാ​ലോ​വ​റി​ൽ​ 26​ ​റ​ൺ​സ് ​വ​ഴ​ങ്ങി​ ​നാ​ലു​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​കാം​ഫെ​റാ​ണ് ​മാ​ൻ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.