periya

കാസർകോട്: പെരിയ ഇരട്ടകൊലയുമായി ബന്ധപ്പെട്ട് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. കൊല നടക്കുന്നതിന് മുൻപ് കല്യോട്ട് സിപിഎം പൊതുയോഗത്തിൽ മുസ്‌തഫ നടത്തിയ പ്രകോപനപരമായ പ്രസംഗം വലിയ വിവാദമായിരുന്നു.

സിബിഐയിലെ ഡിവൈ‌എസ്‌പി ടി.പി അനന്തകൃഷ്‌ണനാണ് മുസ്‌തഫയെ ചോദ്യം ചെയ്‌തത്. മുൻപ് ക്രൈംബ്രാഞ്ചും ഇതേകേസിൽ മുസ്‌തഫയെ ചോദ്യം ചെയ്‌തിരുന്നു. ഹൈക്കോടതി ഡിസംബർ നാലിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മുസ്‌തഫയെ ഇന്ന് സിബിഐ ചോദ്യം ചെയ്‌തത്.