കൊച്ചി: നിശ്ചിതസമയങ്ങളിൽ ഇനി കുറഞ്ഞ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ് വരുത്തിയതായി അറിയിച്ച് കൊച്ചി മെട്രോ. ഒക്‌ടോബർ 20 മുതൽ രാവിലെ 6 മുതൽ 8 വരെയും രാത്രി 8 മുതൽ 10.30 വരെയുമാണ് യാത്രാനിരക്കിൽ കൊച്ചി മെട്രോ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരക്ക് കുറഞ്ഞ ഈ സമയത്ത് ഫ്ളെക്‌സി ഫെയർ സംവിധാനത്തിലുളള ഈ യാത്രാനിരക്കിലെ ഡിസ്‌കൗണ്ട് കൊച്ചി വൺ കാർഡ് ഉടമകൾക്കും കാർഡിലെ തുകയിലെ വ്യത്യാസത്തിൽ ഇളവ് ലഭിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു. ക്യു ആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കും.