india-cricket

ദു​ബാ​യ് ​:​ഐ.​സി.​സി.​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ഇം​ഗ്ള​ണ്ടി​നെ​തി​രെ​ ​സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യം.​ ​ഇ​ന്ന​ലെ​ 189​ ​റ​ൺ​സ് ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ഒ​രോ​വ​ർ​ ​ബാ​ക്കി​നി​ൽ​ക്കേ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.​
ലോ​ക​ക​പ്പി​നു​ള്ള​ ​പു​ത്ത​ൻ​ ​ക​ടും​ ​നീ​ല​ ​ജ​ഴ്സി​യ​ണി​ഞ്ഞി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ടോ​സ് ​നേ​ടി​ ​ഫീ​ൽ​ഡിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ചു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് ​ഇം​ഗ്ള​ണ്ട് 188​ ​റ​ൺ​സ​ടി​ച്ച​ത്.​ചേ​സിം​ഗി​ൽ​ ​ഇ​ശാ​ൻ​ ​കി​ഷ​നും​(46​ ​പ​ന്തു​ക​ളി​ൽ​ 70​ ​റ​ൺ​സ്)​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​(24​ ​പ​ന്തു​ക​ളി​ൽ​ 51​ ​റ​ൺ​സ് ​)​ ​ത​ക​ർ​ത്താ​ടി​യ​തു​കൊ​ണ്ടാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​വി​ജ​യം​ ​ല​ഭി​ച്ച​ത്.​റി​ഷ​ഭ് ​പ​ന്ത് 14​ ​പ​ന്തി​ൽ​ 29​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​കൊ​ഹ്‌​ലി​ക്ക് ​(11​)​ ​സ​ന്നാ​ഹം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല.
നാ​ലോ​വ​റി​ൽ​ 40​ ​റ​ൺ​സ് ​വ​ഴ​ങ്ങി​യെ​ങ്കി​ലും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​മു​ഹ​മ്മ​ദ് ​ഷ​മി​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ബൗളി​ംഗ് നി​ര​യി​ൽ​ ​തി​ള​ങ്ങി​യ​ത്. ജേ​സ​ൺ​ ​റോ​യ്(17​),​ക്യാ​പ്ട​ൻ​ ​ജോ​സ് ​ബ​ട്ട്‌​ല​ർ​(18​),​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ൺ​ ​(30​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഷ​മി​ ​പു​റ​ത്താ​ക്കി​യ​ത്.
​ലോ​ക​ക​പ്പി​ന്റെ​ ​സൂ​പ്പ​ർ​ 12​-​ൽ​ ​ ഈ മസം 24​-​ന് ​പാ​കി​സ്ഥാ​നെ​തി​രെ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​മ​ത്സ​രം.ബു​ധ​നാ​ഴ്ച​ ​ആ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ​യും​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്.