kk-

ദുബായ് : ലോക മഹാമേളയായ ദുബായ് എക്‌സ്പോയിൽ കഴിഞ്ഞ വാരം ഏഴരലക്ഷത്തിധികം പേരാണ് സന്ദർശിച്ചത്. എക്സ്‌പോയിലെ ജനത്തിരക്ക് മേള കഴിഞ്ഞാലും തുടരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് എക്സ്പോ വേദി ഭാവിയിലെ മറ്റൊരു നഗരമായി പ്രഖ്യാപിക്കാനുള്ള തയ്യാറാറെടുപ്പിലാണ് അധികൃ​തർ.

ഭാവിയിലെ മനുഷ്യ കേന്ദ്രീകൃതനഗരം (ഡിസ്ട്രിക്ട്-2020) എന്ന് നാമകരണം ചെയ്യപ്പെട്ട എക്സ്‌പോ നഗരിയിൽ 1,45,000-ത്തിലേറെ പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളൊരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എല്ലാവർക്കും ഇടപഴകാനാവുന്ന തരത്തിലാണ് നഗരിയുടെ നിർമ്മാണം. കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിശ്രമിക്കാനും വേദിയിലെ കാഴ്ചകൾ ആസ്വദിക്കാനും നടക്കാനും ഉൾപ്പെടെ എല്ലാസൗകര്യങ്ങളുമുണ്ട്. ജനങ്ങൾ നഗരിയിൽ താമസിക്കാനും ജോലിചെയ്യാനും തുടങ്ങിയാൽ ലോകത്തിന് വേറിട്ട മാതൃകയാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ,​

സ്മാർട്ട് ലോജിസ്റ്റിക്സ്, മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്നിവ സൃഷ്ടിക്കാൻ ഡിസ്ട്രിക്ട്-2020 ഇതിനകം സീമെൻസ്, ടെർമിനസ്, ഡി.പി. വേൾഡ് എന്നിവയുമായി ചേർന്നുപ്രവർത്തിക്കുന്നുണ്ട്. എക്സ്‌പോ-2020 ഭാവിനഗരമായ ഡിസ്ട്രിക്ട് 2020 ആകുമ്പോൾ എങ്ങനെയിരിക്കും എന്നതിന്റെ പ്രാരംഭപഠനമാണ് നടക്കുന്നതെന്ന് ഡിസ്ട്രിക്ട്-2020 സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ് ഖോസ്ല പറഞ്ഞു.