kk

റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഹലോ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി രംഗത്ത് വന്ന നടിയാണ് പാർവതി മിൽട്ടൺ. ഈ ഒരൊറ്റ ചിത്രത്തിൽ മാത്രമാണ് പാർവതി മലയാളത്തിൽ അഭിനയിച്ചത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് താരം. പിന്നീട് ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച പാർവതി വിവാഹത്തോടെ 2013ൽ അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും കിടിലൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് പാർവതി. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരം അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ തരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുതലകൾക്കൊപ്പം നീന്തുന്ന ചിത്രമാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുെട സന്തോഷങ്ങൾ സമുദ്രത്തോളം ആഴമുള്ളതാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. പ്രകൃതിയെയും മൃഗങ്ങളെയും ഇഷ്ടമുള്ളതുകൊണ്ടാണ് ഇത്തരമൊരു ചിത്രം പങ്കുവെച്ചതെന്നും, ഇഷ്ടമുള്ള മൃഗം ഏതാണെന്ന് കമന്‍റ് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.

View this post on Instagram

A post shared by Parvati Mary Melton (@parvatim)

View this post on Instagram

A post shared by Parvati Mary Melton (@parvatim)

View this post on Instagram

A post shared by Parvati Mary Melton (@parvatim)