cow

കൊല്ലം: അജ്ഞാതന്റെ ലൈംഗിക വൈകൃതത്തിന് ഇരയായ പശു ചത്തു. ഇരവിപുരം, പനമൂട് നഗർ6ൽ തോണ്ടലിൽ ജയചന്ദ്രന്റെ വീട്ടിലെ പശുവിനെ ഇന്നലെ പുലർച്ചയോടെയാണ് വീടിനടുത്തുള്ള പറമ്പിലെ തെങ്ങിൽ കയറുപയോഗിച്ച് കഴുത്ത് മുറുക്കിക്കെട്ടി കൊന്ന നിലയിൽ കണ്ടെത്തിയത്. മൃഗാശുപത്രി അധികതരെത്തി നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ലൈംഗിക അതിക്രമം നടന്നതായി കണ്ടത്തിയത്.

സമീപവാസിയായ ജോസഫിന്റെ വീട്ടിലെ പശുവിനെയും അഴിച്ചുമാറ്റിയിരുന്നു. തൊട്ടടുത്തുള്ള പനമൂട് ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി ഇന്നലെ പുലർച്ചെ തകർത്തു. ഈ സംഭവങ്ങളിലെല്ലാം ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. മയ്യനാട് ഭാഗത്ത് നേരത്തെ സമാന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. കടവൂർ സ്വദേശിയും ലഹരിക്ക് അടിമയുമായ യുവാവിനെ സംശയമുള്ളതായും നാട്ടുകാർ പറയുന്നു. പനമൂട് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ യുവാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഇരവിപുരം പൊലീസ് കേസെടുത്തു.