ponmeri-temple-


വടക്കന്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് പോന്മേരി ശിവക്ഷേത്രം. കോഴിക്കോട് ജില്ലയിലെ വടകരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് പതിനൊന്നാം നൂറ്റാണ്ടിലാണ്.'ത്രിമൂര്‍ത്തി (ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ ) സാന്നിദ്ധ്യമാണ് ക്ഷേത്രത്തിന്റെ പ്രധാന സവിശേഷത.സ്വര്‍ണ്ണം പൂശിയ കാപ്പുകളോടുകൂടിയ ശിവലിംഗം ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

പ്രതിഷ്ഠ

ത്രിമൂര്‍ത്തി പ്രതിഷ്ഠക്ക് പുറമേ ഗണപതി, ഭഗവതി, അങ്കാറ നാരായണ, ഭൂതത്തേവര്‍, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തില്‍ കാണാം. പോന്മേരി ശിവനെ 'തീയ്യന്നൂര്‍ അപ്പാ' എന്നും വിളിക്കുന്നു.ഇപ്പോള്‍ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്.

ചരിത്രം

കടത്തനാട് ഭരണാധികാരികളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം കെടുത്തത്.നിര്‍മ്മാണ ചുമതല ഏറ്റെടുത്തത് പെരുന്തച്ചനായിരുന്നു.എന്നാല്‍ നിര്‍മ്മാണം പുരോഗമിക്കവെ പെരുന്തച്ചനും കടത്തനാട് ഭരണാധികാരികളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം പാതിവഴില്‍ ഉപേക്ഷിച്ചു.അതിനാല്‍ ക്ഷേത്ര നിര്‍മ്മാണം ഒരിക്കലും പൂര്‍ത്തിയാവില്ല എന്നാണ് ഐതിഹ്യം.'പോന്മേരിയിലെ ജോലി പോലെ അപൂര്‍ണ്ണമാണ്'എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്.ഇന്നും ക്ഷേത്രത്തിന്റെ ബാഹ്യ വാസ്തുവിദ്യയുടെ വിവിധ വശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്ര പുനരുദ്ധാരണത്തിലും വികസനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

എങ്ങനെ എത്താം

കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ വില്യാപ്പള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌