മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നടൻ സുധീഷിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബൻ. താൻ നായകനായ ആദ്യ ഇപ്പോൾ താൻ ആദ്യമായി നിർമ്മാതാവാകുന്ന സിനിമ വരെ ഒപ്പമുള്ള സുഹൃത്താണ് സുധീഷ് എന്നും ചാക്കോച്ചൻ പറയുന്നു. വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്നും ഇനിയും ഇതുപോലെ നേട്ടങ്ങൾ ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
"സുധീഷ്.. ദ ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള ചലച്ചിത്രമേഖലയിലെ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം."" എന്നാണ് ചാക്കോച്ചൻ കുറിച്ചത്.
‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുധീഷ് പുരസ്കാരത്തിന് അർഹനായത്.