marudhaani

രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാതെ'യിലെ '' 'മരുധാനി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങി നടിമാരുടെ വലിയൊരു നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീർത്തി സുരേഷ് എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ രജനികാന്തിന്റെ സഹോദരിയുടെ വേഷത്തിലാണ് കീർത്തിയെത്തുന്നതെന്നാണ് സൂചന. ശിവയാണ് അണ്ണാതെയുടെ സംവിധായകൻ.പ്രകാശ് രാജ്, സൂരി, സതീഷ്, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡി ഇമാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.മണി അമുധൻ ആണ് 'മരുധാനി' എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നകാസ് ആസിസ്, അന്തോണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമ നവംബർ നാലിന് തിയേറ്ററുകളിൽ എത്തും.