കച്ചവടക്കാരനോട് വിലപേശുന്ന തെന്നിന്ത്യൻ താരറാണിയുടെ വീഡിയോ വൈറലാകുന്നു. സൂപ്പർ താരം നയൻതാര വഴിയോര കച്ചവടക്കാരനോട് ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാൻസ് പേജുകളിൽ തരംഗമാകുന്നത്.
തൂവെള്ള വസ്ത്രത്തിൽ സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി നയൻതാര. സെലിബ്രിറ്റിയെയല്ല മറിച്ച് ഒരു സാധാരണ പെൺകുട്ടിയെയാണ് ദ്യശ്യങ്ങളിൽ കാണാനാകുന്നതെന്നാണ് ഏറെ പേരുടെയും അഭിപ്രായം.
യാതൊരു ആർഭാടങ്ങളോ ആഭരണങ്ങളോ ഒന്നുമില്ല. നെറ്റിയിൽ വലിയ ചുവന്ന പൊട്ടുണ്ട്. പുറകിൽ പിന്നികെട്ടിയ മുടി. മേക്കപ്പൊന്നുമില്ലാത്ത സാദാ ലുക്ക്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങും വഴിയുള്ള രംഗങ്ങളാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നോർത്ത് ഇന്ത്യയിലെ ഏതോ സ്ഥലത്തുനിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
Women Will Be Always Women 💃🙈 The Way She's Bargaining With The Seller 😍 Ayyoo So Cutiee 💓#LadySuperStar #Nayanthara @NayantharaU pic.twitter.com/4DsQmLQDDB
— NAYANTHARA FC KERALA (@NayantharaFCK) October 18, 2021
രജനീകാന്ത് നായകനായ അണ്ണാത്തെ ആണ് നയൻതാരയുടേതായി പുറത്തുവരാനുള്ള ബിഗ് ബജറ്റ് ചിത്രം. ആറ്റ്ലീ സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിലും നയൻതാരയാണ് നായിക. പൃഥ്വിരാജ് നായകനായ അൽഫോൻസ് പുത്രൻ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.