2018ലെ പ്രളയ സമയത്ത് കൈയും മെയ്യും മറന്നാണ് ദുരിത ബാധിതർക്ക് ജനം സഹായം നൽകിയത്. എന്നാൽ പിന്നീട് പ്രളയത്തിന്റെ പേരിൽ ലഭിച്ച വസ്തുക്കൾ പാഴാക്കിയതിനെ കുറിച്ചും, ഫണ്ട് തട്ടിപ്പിനെ കുറിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നു. ഇപ്പോഴിതാ കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായ ഉടൻ സഹായം അഭ്യർത്ഥിച്ച് ആലപ്പുഴ കളക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്തിയിട്ടള്ളതിൽ ഭൂരിഭാഗവും വിമർശനങ്ങളാണ്.
രാവിലെ 9.30 മുതൽ 5.30 വരെ മാത്രം സഹായം സ്വീകരിക്കുമെന്ന കളക്ടറുടെ അറിയിപ്പും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഓഫീസ് ടൈമിൽ മാത്രം സഹായം കൈപ്പറ്റുന്നതാണോ ഉദ്യോഗസ്ഥർ എന്നാണ് പ്രതികരണങ്ങളിലുള്ളത്. കളക്ടറെ വിമർശിച്ചു കൊണ്ടുള്ള ചില കമന്റുകൾ ഇങ്ങനെ
ഒരു ആവശ്യം വന്നാൽ ശരീരം കൊണ്ടും അർഥം കൊണ്ടും സഹായിക്കാൻ മനസുള്ള ഒട്ടേറെ പേര് നാട്ടിൽ ഉണ്ട് , അവരെ ഇത് പോലെ വെറുപ്പിക്കരുത് . ആദ്യത്തെ ക്യാമ്പ് തുറക്കുമ്പോൾ മുതൽ ബ്രുഷും ചീപ്പും ഒക്കെ നാട്ടുകാർ തരണം എന്ന് പറഞ്ഞു കളക്ഷൻ സെന്റര് തുറന്നു ഇരിക്കാൻ ആണോ കളക്ടർടെ ഓഫിസിന്റെ ജോലി ? ഇതിനൊന്നും ഫണ്ട് ഒന്നും ഇല്ലേ ?
എന്റെ വക നല്ല ക്ലീൻ ചെയ്ത ചിരട്ട എത്തിച്ചു തരാം. അതുവെച്ചു തെണ്ടിയാൽ കുറച്ചു കൂടുതൽ കിട്ടും.
ഒരു ഭരണകൂട സംവിധാനത്തിന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പറ്റില്ലേ ഭരണ കർത്താക്കളും ഉദ്യോഗസ്ഥരും വീടുകൾ കയറി പിച്ച എടുക്ക്,ഓരോ വർഷവും കോടികളുടെ വികസനം പറയുന്ന സർക്കാരുകൾക്ക് ഒരു മഴ പെയ്താൽ ഒരു പ്രകൃതി ഷോഭം വന്നാൽ ഇരക്കേണ്ട സ്ഥിതി വല്ലാത്ത പുരോഗമനം തന്നെ..അടിയന്തര സാഹചര്യത്തിൽ ചിലവാക്കാൻ ഫണ്ടും ഇല്ല ഉള്ളതോ പൊതു കടം കഴിഞ്ഞ കുറെ നാളുകളായി കോവിഡ് വന്ന് സാധാരണ ജനങ്ങളുടെ സാമ്പത്തിക അടിത്തറ താറുമാറായി അതിനിടയിലും പെറ്റി അടിച്ചും ഓരോ ഫീസും കൃത്യമായി(കറന്റ്, വെള്ളം, കരം)വാങ്ങുവാനും ഉത്സാഹം അതിനൊന്നും ഒരു വിട്ടുവീഴ്ച ചെയ്യാത്ത ഭരണകൂടമേ ലജ്ജിക്കുന്നു നിങ്ങളെ ഓർത്തു
സർക്കാരിന് എന്താണ് പണി കളക്ടർ,
സർക്കാരിനെ സമീപിക്കൂ ആദ്യം,
എന്നിട്ട് നടപടി ഇല്ലെങ്കിൽ ജനങ്ങളെ സമീപിക്കൂ കളക്ടർ സർ...