rachana-narayanankutti

ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്രം കുറിച്ച നായികയാണ് രചന നാരായണൻകുട്ടി. രചനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഉഗ്രമൂർത്തിയായ കാളിയുടെ വേഷത്തിലാണ് രചന പുത്തൻ ചിത്രങ്ങളിൽ വേഷമിട്ടിരിക്കുന്നത്.

rachana-narayanankutti

ഫെഡൻസിന് വേണ്ടി ചിത്രങ്ങൾ പകർത്തിയത് ശ്രീരാജ് ഓർമ്മയാണ്. കഴുത്തിൽ നാരങ്ങ മാലയണിഞ്ഞ് ശരീരം ആസകലം നീല നിറം പൂശി കൈയിൽ കാൽത്തളയും പിടിച്ച് ചുവന്ന വസ്ത്രത്തിൽ ശരിക്കും കാളിയിലെ പോലെയാണ് രചന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിജീഷും രാജേഷും ചേർന്നാണ് താരത്തെ ഈ ലുക്കിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. റോയൽ ഡിസൈനേഴ്‌സാണ് വ്യത്യസ്തമായ ഈ ഔട്ട്ഫിറ്റിന് പിന്നിൽ. അരുൺ വാസുദേവ്, ധന്യ ഷൈജു, ഫെബി ഷെരീഫ് എന്നിവർ ചേർന്നാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എന്തായാലും ക്ഷണ നേരം കൊണ്ട് രചനയുടെ കാളീചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ചിത്രങ്ങളിൽ കാളിയായെത്തിയിരിക്കുന്നത് രചനയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന തരത്തിൽ നിരവധിപ്പേരാണ് കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്.