fg
ബറോഡ കിസാൻ പഖ്‌വാഡ'യുടെ നാലാം പതിപ്പ് ഉദ്ഘാടനം ഡയറക്ടർ ഒഫ് അഗ്രികൾച്ചർ സെറീൻ ഫിലിപ്പ് നിർവഹിക്കുന്നു

കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ 31 വരെ സംഘടിപ്പിക്കുന്ന 'ബറോഡ കിസാൻ പഖ്‌വാഡ'യുടെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിനും പകർച്ചവ്യാധി സമയത്ത് സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നതിനും കാർഷിക സമൂഹത്തിന്റെ സംഭാവനകളെ അഭിനന്ദിക്കുന്നതിനുമായാണ് ഈ പരിപാടി
സമർപ്പിച്ചിട്ടുള്ളത്. എറണാകുളം റീജിയണിലെ ഉദ്ഘാടനം കാക്കനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രികൾച്ചർ സെറീൻ ഫിലിപ്പ് നിർവഹിച്ചു. ബാങ്കിന്റെ എറണാകുളം റീജിയണൽ മേധാവി അനിഷ്‌കുമാർ കേശവൻ, ഡെപ്യൂട്ടി റീജിയണൽ മനേജർ ബിനോജ് ഭാസ്‌കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.