കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യ ഉത്സവ ആനുകൂല്യങ്ങളുടെ ഭാഗമായി വിവിധ വായ്പാ പലിശനിരക്കുകൾ വെട്ടിക്കുറച്ചു. സിബിൽസ്കോറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭവനവായ്പാ നിരക്ക് 6.50 ശതമാനം മുതൽ ലഭ്യമാണ്. ഇത് നിലവിലെ ഏറ്റവും കുറഞ്ഞ ഭവനവായ്പാനിരക്കാണ്. സിബിൽസ്കോറുമായി ബന്ധിപ്പിച്ചിട്ടുള്ള വാഹനവായ്പയും 6.85 ശതമാനം മുതൽ ലഭ്യമാണെന്ന് ബാങ്ക് ഒപ് ഇന്ത്യ കേരള സോണൽ മാനേജർ ശ്രീനാഥ് നമ്പുരു പറഞ്ഞു.