kk

മണ്ണിന് പുറത്ത് വളരുന്ന ക്രൂസിഫറസ് പച്ചക്കറിയായ കോളിഫ്ലവറിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യം. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഇതുവഴി രക്തസമ്മർദ്ദവും കുറയ്ക്കാൻ സാധിക്കുന്നു. തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ കോളിൻ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു

കോളിഫ്ലവർ സൾഫർ കൊണ്ട് സമ്പുഷ്ടമായതിനാൽ കുടൽ ആരോഗ്യത്തെ സഹായിക്കുകയും അണുബാധയ്ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് എന്ന നിലയിൽ, ഗ്ലൂട്ടത്തയോൺ ശരീരത്തിലുടനീളം പ്രവർത്തിക്കുന്നു, കോശങ്ങളിലെ വീക്കത്തെ തടഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നു. നാരുകൾ അടങ്ങിയിരിക്കുന്ന കോളിഫ്ലവർ ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. എന്നാൽ ചില ആളുകൾക്ക് ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ വയറുവേദനയ്ക്കും വായുകോപത്തിനും കാരണമായേക്കാം.