prasad

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത കാലവർഷക്കെടുതിയിൽ ഉണ്ടായത് 200 കോടി രൂപയുടെ കൃഷിനാശമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇതിൽ കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നഷ്‌ടമുണ്ടായി. കൃഷിനാശത്തിന്റെ പരിഹാരമായി പ്രത്യേക കാർഷിക പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോൾ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ കൃഷിസ്ഥലങ്ങളുണ്ട്. ഇവിടങ്ങളിൽ കൃത്യമായ കണക്കെടുപ്പ് സാദ്ധ്യമായിട്ടില്ല. മഴ ശമിച്ച ശേഷം നഷ്‌ടമുണ്ടായ തോത് കണക്കാക്കാനും അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുള‌ളതായും മന്ത്രി അറിയിച്ചു.

അതേസമയം കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഇതിൽ കൂടുതലും കൂട്ടിക്കൽ, തലനാട്,തീക്കോയി വില്ലേജുകളിലാണ്. ഇവിടങ്ങളിൽ 20 മുതൽ മഴയുണ്ടാകുമ്പോൾ വീണ്ടും മണ്ണിടിച്ചിൽ സാദ്ധ്യതയുള‌ളതിനാൽ ജനങ്ങളെ ഒഴിപ്പിക്കും. ഒഴിയാൻ തയ്യാറാകാത്തവരെ നിർബന്ധമായി ഒഴിപ്പിക്കും.