fg

കൊച്ചി: സി.എസ്​.ബി ബാങ്കിൽ (പഴയ കാത്തലിക്​ സിറിയൻ ബാങ്ക്​) ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക്​ ഒഴിവാക്കാൻ ഇന്നലെ നടന്ന ചർച്ചയും അലസി. ഇതോടെ ഇന്ന് മുതൽ മൂന്ന്​ ദിവസം സി.എസ്​.ബി ബാങ്കിന്റെ സംസ്ഥാനത്തെ 272 ശാഖകളും അടഞ്ഞ്​ കിടക്കുന്ന രീതിയിൽ എല്ലാ സംഘടനകളും പണിമുടക്കും. പണിമുടക്കിന്​ അനുഭാവം പ്രകടിപ്പിച്ച്​ സംസ്ഥാനത്തെ മറ്റെല്ലാം ബാങ്കുകളിലെയും സംഘടനകൾ 22ന്​ പൊതുപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്​. ബാങ്കിന്റെ ജനകീയ സ്വഭാവം അട്ടിമറിച്ചും വേതന പരിഷ്​കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ​വിരുദ്ധമായി പ്രവർത്തിച്ചും മാനേജ്മെന്റ് മുന്നോട്ടുപോകുന്നതായാണ് സംഘടനകളുടെ ആരോപണം.