fg

മുംബയ്: ഏഴ് ദിവസത്തെ നേട്ടത്തിന് താത്കാലിക വിരാമമിട്ട് സൂചികകൾ. പാദഫലങ്ങളിലെ മികവിൽ എക്കാലത്തെയും ഉയരംകുറിച്ച വിപണിയിൽ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് നഷ്ടത്തിനിടയാക്കിയത്. മുന്നേറ്റം എട്ടാംദിവസം തുടർന്നപ്പോൾ സെൻസെക്‌സ് 62,193.90ലും നിഫ്റ്റി 18,583.50ലുമെത്തി. ഒടുവിൽ 49.5 പോയന്റ് നഷ്ടത്തിൽ 61,716 നിലവാരത്തിലാണ് സെൻസെക്‌സ് ക്ലോസ്‌ ചെയ്തത്.

ടെക് മഹീന്ദ്ര, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐ.ടി.സി, ടാറ്റാ മോട്ടോഴ്സ്, എച്ച്.യു.എൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

പൊതുമേഖല ബാങ്ക്, എഫ്.എം.സി.ജി, ലോഹ സൂചികകളിൽ നിക്ഷേപതാത്പര്യം വർദ്ധിച്ചു. നിഫ്റ്റി ഐ.ടി വ്യാപാരത്തിനിടെ 2.35 ശതമാനം ഉയർന്നെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാൽറ്റി (4.8 ശതമാനം) പൊതുമേഖ ബാങ്ക്, എഫ്.എം.സി.ജി (3 ശതമാനംവീതം) നഷ്ടനേരിട്ടു. ബി.എസ്.ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.