sindhu

ഒ​ഡേ​ൻ​സ്:​ ​ഡെ​ൻ​മാ​ർ​ക്ക് ​ഓ​പ്പ​ൺ​ ​ബാ​ഡ‌്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​സെ​ൻ​സേ​ഷ​ൻ​ ​പി.​വി.​സി​ന്ധു,​​​ ​കെ.​ശ്രീ​കാ​ന്ത്,​​​ ​സ​മീ​ർ​ ​വ​ർ​മ്മ​ ​എ​ന്നി​വ​ർ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​എ​ത്തി.​ ​നി​ല​വി​ലെ​ ​ലോ​ക​ചാ​മ്പ്യ​നും​ ​ഒ​ളി​മ്പി​ക്സി​ലെ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​ജേ​താ​വു​മാ​യ​ ​സി​ന്ധു​ ​തു​ർ​ക്കി​യു​ടെ​ ​നെ​സ്‌​ലി​ഹ​ൻ​ ​യി​ഗി​തി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ലെ​ത്തി​യ​ത്.​ 30​ ​മി​നി​റ്റി​ൽ​ 21​-12,​​​ 21​-10​ ​ന് ​സി​ന്ധു​ ​ജ​യി​ച്ചു​ ​ക​യ​റി.​ ​ശ്രീ​കാ​ന്ത് ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ത​ന്നെ​യാ​യ​ ​ബി.​ ​സാ​യ് ​പ്ര​ണീ​തി​നെ​ 21​-14,​​​ 21​-11​നും​ ​സ​മീ​ർ​ ​വ​ർ​മ്മ​ ​താ​യ്‌​ല​ൻ​ഡി​ന്റെ​ ​കു​ൻ​ലാ​വ​റ്റ് ​വി​റ്റി​ഡ്‌​സ്റ​നെ​ 21​-17,​​​ 21​-14​നും​ ​കീ​ഴ​ട​ക്കി.

ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​താ​രം​ ​ജ​പ്പാ​ന്റെ​ ​കെ​ന്റോ​ ​മൊ​മാ​ട്ട​യാ​ണ് ​ശ്രീ​കാ​ന്തി​ന്റെ​ ​എ​തി​രാ​ളി.