തിരുവനന്തപുരം: കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നിരുന്ന ലഹരിസംഘത്തിലെ രണ്ട് പേർ പിടിയിൽ. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. പരിശോധനയ്ക്ക് ഫ്ളാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ ലഹരിസംഘം നാടൻ പടക്കം എറിഞ്ഞ് പ്രതികളിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ളാറ്റിൽ പരിശോധന നടത്തിയത്. മുറിയിൻ നിന്ന് തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.