court

പ​ത്ത​നം​തി​ട്ട​ ​:​ ​അ​ബ്കാ​രി​ ​കേ​സി​ൽ​ ​കോ​ട​തി​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ട് ​ശി​ക്ഷ​ ​വി​ധി​ച്ച​തി​ൽ​ ​മ​നം​നൊ​ന്ത് ​കോ​ട​തി​ ​മു​റി​യി​ൽ​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ ​തെ​ങ്ങ​മം​ ​സ്വ​ദേ​ശി​ ​ര​മ​ണ​ൻ​ ​(57​)​ ​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ​ക​ണ്ട് ​വെ​റു​തെ​ ​വി​ട്ടു.​ ​2013​ ​മാ​ർ​ച്ച് ​ഒ​ന്നി​നാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​പ​ത്ത​നം​തി​ട്ട​ ​അ​ഡീ.​ ​ജി​ല്ലാ​ ​കോ​ട​തി​ ​ഫാ​സ്റ്റ് ​ട്രാ​ക്ക്-​ൽ​ ​അ​ബ്ക്കാ​രി​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​നേ​രി​ട്ട​ ​പ്ര​തി​യെ​ ​ആ​ ​കേ​സി​ൽ​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ട് ​കോ​ട​തി​ ​ശി​ക്ഷി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ്ര​തി​ ​കൈ​യ്യി​ലൊ​ളി​പ്പി​ച്ചി​രു​ന്ന​ ​കു​പ്പി​യി​ൽ​ ​നി​ന്നും​ ​പെ​ട്രോ​ൾ​ ​ത​ല​വ​ഴി​ ​ഒ​ഴി​ക്കു​ക​യും​ ​തീ​പ്പെ​ട്ടി​ ​ഉ​ര​ച്ച് ​തീ​കൊ​ളു​ത്തി​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​രും​ ​കോ​ട​തി​ ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സു​കാ​രും​ ​ഇ​ട​പെ​ട്ട് ​ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​പ്ര​തി​യെ​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നും​ ​കോ​ട​തി​ ​മു​റി​യി​ൽ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി,​ ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​തൊ​ണ്ടി​ ​മു​ത​ലു​ക​ളും​ ​മ​റ്റും​ ​ന​ശി​പ്പി​ക്ക​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​ ​പ്ര​വ​ർ​ത്തി​ച്ച​തി​നും​ ​കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക്കു​വേ​ണ്ടി​ ​അ​ഡ്വ.​ ​ബി.​ ​അ​രു​ൺ​ദാ​സ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി.