police-arrest-

ഇരവിപുരം: ലൈംഗിക അതിക്രമം നടത്തുന്നതിനിടെ പശു ചത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പനമ്മൂട് ജയചന്ദ്രന്റെ പശുക്കിടാവിനോട് ക്രൂരത കാണിച്ച മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ സുമേഷ് (രാജുഭായി36), അഞ്ചാലൂമൂട് പനയം രേവതി ഭവനിൽ ഹരി (മനു24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് പശുക്കുട്ടിയെ തെങ്ങിനോട് ചേർത്തുകെട്ടി ഉപദ്രവിക്കവേ കഴുത്തിലെ കുരുക്ക് മുറുകി ചാവുകയായിരുന്നു. തുടർന്ന് സ്ഥലം വിട്ട ശേഷം സുമേഷ് പനമൂട് ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. പശുവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന ഹരിയെ പനയത്തെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെ. ജയേഷ്, എസ്. അനൂരൂപ്, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ അഭിലാഷ്, ജിജു ജലാൽ, മനാഫ്, സുമേഷ്, ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു