പാമ്പുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിരവധി തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു കൂറ്റൻ പെരുമ്പാമ്പിനെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
സുശാന്ത നന്ദ ഐ എഫ് എസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സംഭവം എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല. ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ പെരുമ്പാമ്പിനെ പൊക്കിയെടുക്കുകയാണ്. മുകളിലേക്ക് കയറാൻ പാമ്പ് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയിട്ടും പാമ്പിന്റെ വാല് നിലത്ത് മുട്ടുന്നുണ്ട്.