victers

തിരുവനന്തപുരം; മഴ മുന്നറിയിപ്പ് പ്രമാണിച്ച് ഒക്ടോബർ 20 ബുധൻ മുതൽ 22 വെള്ളി വരെ കൈറ്റ് വിക്ടേഴ്സിൽ ഫസ്റ്റ് ബൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല.പകരം ഈ ദിവസങ്ങളിൽ പുന:സംപ്രേക്ഷണമാകും ഉണ്ടാവുക.ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകൾ അതേ ക്രമത്തിലാകും പുനസംപ്രേക്ഷണം.കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഇതേ ക്ലാസുകൾ ഒന്നുകൂടെ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവ‌ർ സാദത്ത് അറിയിച്ചു.ശനിയാഴ്ചയ്ക്കുശേഷമുള്ള ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കനത്ത മഴയെ തുടർന്ന് 21,23 തിയതികളിൽ നടത്താനിരുന്ന പി.എസ്.സി. പരീക്ഷയും മാറ്റിവച്ചിരുന്നു.ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ, ആരോഗ്യ സർവകലാശാല, കേരള,എം.ജി, കാലിക്കറ്റ്,കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്നതുൾപ്പെടെ പല പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും.പല ജില്ലകളിലും ഉണ്ടാകുന്ന കനത്ത മഴയെ തുടർന്നാണ് തീരുമാനം.