ലക്നൗ: ഉത്തർപ്രദേശിൽ കന്യാസ്ത്രീകള്‍ക്കുനേരെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആക്രമണം. മിര്‍പൂര്‍ കാത്തലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് അക്രമിക്കപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുവന്നത്.
മിര്‍പുരില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച് തടഞ്ഞുവച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് .
തുടര്‍ന്ന് കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. അക്രമം നടത്തിയവർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല.