volcano

മാഡ്രിഡ്:കനേറി ഐലന്റിൽ ആഴ്ചകളായി അഗ്നിപർവതത്തിനു സമീപം കു‌ടുങ്ങിക്കിടക്കുന്ന നായ്ക്കളെ രക്ഷിക്കാനൊരുങ്ങി ഡ്രോൺ കമ്പനി രംഗത്തെത്തി.ദിവസങ്ങളായി കുടുങ്ങി കിടക്കുന്ന നായ്ക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലവത്തായില്ല. ലാവയുടെ സമീപം ഹെലികോപ്റ്ററുകൾക്കും എത്തിപ്പെടാൻ സാധിക്കാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി.ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും നായ്ക്കൾ കഴിക്കുന്നില്ല. രക്ഷാപ്രവർത്തനം കൂടുതൽ വൈകുന്നത് നായ്ക്കളുടെ ജീവനുതന്നെ ആപത്തായതിനാൽ പുതിയ പദ്ധതികൾക്കുള്ള ശ്രമം നടന്നുകൊണ്ടിരിക്കെയാണ് ഡ്രോൺ കമ്പനി രംഗത്തെത്തിയത്.

റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വലിയ വല ഉപയോഗിച്ച് ലാവയുടെ മുകളിലൂടെ രക്ഷപ്പെടുത്താനാണ് തീരുമാനം .ചൊവ്വാഴ്ചയാണ് കമ്പനിക്ക് അനുമതി ലഭിച്ചത്.ലാ പാമ ഐലന്റിലാണ് മൂന്നു നായ്ക്കളും കുടുങ്ങി കിടക്കുന്നത്.ഡ്രോണുപയോഗിച്ചാണ് അവയ്ക്ക് ഭക്ഷണം നൽകുന്നത്.എങ്ങനെ രക്ഷപ്പെടുത്തണം എന്ന് കണ്ടെത്താൻ കഴിയാത്തതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്.ലാവയിൽ നിന്ന് പുറത്തുവരുന്ന ചൂടു വാതകം റോട്ടറുകൾ്ക്ക് കേടുവരുത്തുന്നതിനാൽ ഹെലിക്കോപ്റ്ററുകൾക്ക് പ്രദേശത്തേക്ക് പോകാൻ സാധിക്കുന്നില്ല.ഡ്രോൺ കമ്പനി നിർദ്ദേശിച്ച സുരക്ഷാമാർഗം വിലയിരുത്തിയ ശേഷം അധികൃതർ അനുമതി നൽകുകയായിരുന്നു.രക്ഷപ്പെടുത്തുന്നതിനായി വീതിയുള്ള വല ഘടിപ്പിച്ച 50 കിലോഗ്രാം ഭാരമുള്ല ഡ്രോൺ അണ് ഉപയോഗിക്കുന്നത്. 450 മീറ്റർ അകലെ സുരക്ഷിത സ്ഥലത്ത് എത്തിക്കാനാണ് ശ്രമം.ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് ഒരു മൃഗത്തെ രക്ഷിക്കുന്നതും അതിന്റെ ചിത്രങ്ങൾ പകർത്താൻ പോകുന്നതും.ആഴ്ചകളായി നായ്ക്കൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണെന്നും നായ്ക്കൾ വലയിൽ കയറിയാൽ മാത്രമേ രക്ഷാപ്രവർത്തനം സുഗമമായി നടത്താൻ കഴിയുകയുള്ലൂ എന്നും അധികൃതർ അറിയിച്ചു.