nia-

ശ്രീനഗർ: ജമ്മു കാശ്മീരിലെ വിവിധ പ്രദേശങ്ങളിൽ എൻ ഐ എ റെയ്ഡ്. ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ശ്രീനഗർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുന്നത്. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ബരാമുള്ള ജില്ലയിലെ ഫത്തേഗഡിലെ ആരിഫ് മൻസൂർ ഷെയ്‌ഖിന്റെ വസതിയിലും, ഹുറിയത് നേതാവ് അബ്ദുൽ റാഷിദിന്റെ ഔദോറയിലെ വീട്ടിലും പരിശോധന നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഡൽഹി, ഉത്തർപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ച എൻ ഐ എ പരിശോധന നടത്തിയിരുന്നു.

അടുത്തിടെ ജമ്മു കാശ്മീരിൽ ചില പ്രദേശവാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻ ഐ എ വ്യാപക പരിശോധന നടത്തുന്നത്. രണ്ട് അദ്ധ്യാപകരുൾപ്പടെ പതിനൊന്ന് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.